ബുധനൂർ ഗ്രാമസേവ പരിഷത്തിന്റെ അഭിമുഖ്യത്തിൽ പഠന ഉപകരണ വിതരണവും അനുമോദനവും നടന്നു
യോഗത്തിൽ ഗ്രാമസേവാപരിഷത്ത് പ്രസിഡന്റ് കെ കെ ദാമോദരൻ പിള്ള അധ്യക്ഷത വഹിച്ചു, സ്വാഗതം ഗ്രാമസേവ പരിഷത്ത് കമ്മറ്റി അംഗം കെ എം രഘു നിർവഹിച്ചു, മുഖ്യ പ്രഭാഷണം ഡോക്ടർ. കൊച്ചു കൃഷ്ണക്കുറുപ്പ് സാർ നിർവഹിച്ചു യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം മാന്നാർ ഖണ്ട് സംഘചാലക് എം എൻ ശശിധരൻ പങ്കെടുത്തു. പഠന ഉപകരണ വിതരണം ഒന്നാം വാർഡ് മെമ്പർ ശ്രീമതി സുജാത, രണ്ടാം വാർഡ് മെമ്പർ ശ്രീമതി ഉഷ ഗ്രാമസേവ പരിഷത്ത് ഖജാൻജി ഈശ്വരൻ നമ്പൂതിരി എന്നിവർ നിർവഹിച്ചു.
രക്ഷാധികാരി പി ജി ഗോപാലൻ നായർ ജോയിൻ സെക്രട്ടറി ദിനേശ് കുമാർ,ബിജു എന്നിവർ പങ്കെടുത്ത യോഗത്തിൽ നൂറു കുട്ടികൾക്ക് ബാഗും ബുക്കുകളും വിതരണം ചെയ്തു പരിഷത്ത് സെക്രട്ടറി, എം ആർ രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി